ഹോട്ടല്‍ രംഗത്തെ മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ മാനദണ്ഡങ്ങളുമായി റാസല്‍ ഖൈമ

Posted on: August 8, 2016 3:06 pm | Last updated: August 8, 2016 at 3:06 pm
SHARE

rasal khaimaറാസല്‍ ഖൈമ: ഹോട്ടല്‍ രംഗത്തേയും വിനോദസഞ്ചാര മേഖലയിലേയും മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി റാസല്‍ ഖൈമ. 2021 ആവുമ്പോഴേക്കും മാലിന്യം പുനരുപയുക്തമാക്കുന്നതിന്റെ തോത് മൊത്തം മാലിന്യത്തിന്റെ 75 ശതമാനമാക്കി ഉയര്‍ത്താനാണ് പുതിയ മാനദണ്ഡത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് നാലു ശതമാനം മാത്രമാണ്. യു എ ഇ വിഷന്‍ 2021ന്റെ ഭാഗമായാണ് റാസല്‍ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (ആര്‍ എ കെ ടി ഡി എ) റാസല്‍ ഖൈമ വേസ്റ്റ് മാനേജ്‌മെന്റ് അതോറിറ്റി(ഡബ്ലിയു എം എ)യുമായി ചേര്‍ന്ന് മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപംനല്‍കിയിരിക്കുന്നതെന്ന് ആര്‍ എ കെ ടി ഡി എ. സി ഇ ഒ ഹൈതം മതര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ ഒരു ഉദ്യമം ആര്‍ എ കെ ടി ഡി എ നടത്തുന്നത് ആദ്യമായാണ്.
അടുത്ത വര്‍ഷം ആവുമ്പഴേക്കും മറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മൊത്തം മാലിന്യത്തിന്റെ 15 ശതമാനം പുനരുപയുക്തമാക്കാന്‍ ശ്രമിക്കണം. 2021ന്് മുമ്പായി 30 ശതമാനം, 50 ശതമാനം എന്നിങ്ങനെ വര്‍ധിപ്പിച്ച് ആകെ മാലിന്യത്തിന്റെ 75 ശതമാനവും പുനരുപയുക്തമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇതിനായുള്ള റോഡ് മാപുകള്‍ ഒക്ടൊബര്‍ 30ന് അവതരിപ്പിക്കും. സുസ്ഥിര വികസന മേഖലയായി എമിറേറ്റിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപംനല്‍കുന്നതെന്നും ഹൈതം മതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here