93 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: August 8, 2016 12:15 am | Last updated: August 8, 2016 at 12:15 am

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച തൊണ്ണൂറ്റിമൂന്ന് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, കണ്ണൂര്‍, കൊല്ലം, എറണാകുളം, ആലപ്പുഴ, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അംഗീകാരത്തിന് അപേക്ഷിച്ച മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
മലപ്പുറം: മദ്‌റ സത്തുസ്സുന്നിയ്യത്തുല്‍ ബദ്‌രിയ്യ കണ്ണാട്ടിപ്പടി-ഇരുകുളം-വേങ്ങര, മദ്‌റസത്തു മള്ഹറു ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ -അച്ചനമ്പലം,തോട്ടുങ്ങല്‍, നൂറുല്‍ ഹുദാ സുന്നി മദ്‌റസ – ചെമ്പ്ര, മുണ്ടേപ്പാടം-മണത്തോട്കുളം, നജ്മുല്‍ ഹുദാ സുന്നി മദ്‌റസ-ചെമ്പ്ര, കുന്നത്ത് പറമ്പ്, മദ്‌റസത്തുല്‍ ബദ്‌രിയ്യ-പത്തനാപുരം-അരീക്കോട്, ഖദീജത്തുല്‍ കുബ്‌റാ സുന്നി മദ്‌റസ-പറമ്പൂര്‍, വാഴക്കോട്-പട്ടിക്കാട്, അഹ്ദലിയ്യ സുന്നി മദ്‌റസ-പടിഞ്ഞാറ്റുംമുറി-കൂട്ടിലങ്ങാടി, നൂറുല്‍ ഹുദാ സുന്നി മദ്‌റസ-വെള്ളേരി, പാലത്തിങ്ങല്‍-അരീക്കോട്, സിറാജുല്‍ ഹുദാ സുന്നി മദ്‌റസ-പുറമണ്ണൂര്‍,പെരുമ്പറമ്പ്, ഐനുല്‍ ഹുദാ-കോട്ടുവലക്കാട്-തിരൂരങ്ങാടി, സുബുലുസ്സലാം-വെട്ടിച്ചിറ,കല്ലുവെട്ടിക്കല്‍, വാദീ റഹ്മ സുന്നി മദ്‌റസ-വട്ടപ്പറമ്പ്-ഇരിമ്പിളിയം, ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍-ഗ്രീന്‍ കാമ്പസ്-താനാളൂര്‍, നൂറുല്‍ ഉലമ മദ്‌റസ തണ്ടുകോട്-വെള്ളയൂര്‍, മന്‍ഹജുല്‍ ഉലും സുന്നി മദ്‌റസ കൊമ്പംകല്ല്-മേലാറ്റൂര്‍, നൂറുല്‍ ഉലമ സുന്നി മദ്‌റസ ഓലപ്പാറ-വെള്ളിയഞ്ചേരി, അല്‍ മദ്‌റസത്തുല്‍ ഫിര്‍ദൗസിയ്യ നീറ്റിക്കല്‍-കുഴിമണ്ണ, തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസ സിദ്ദീഖാബാദ് നോര്‍ത്ത്-പെരുവള്ളൂര്‍, ശാഫിഇയ്യ മദ്‌റസ കാലടി സെന്റര്‍-കുറ്റിപ്പുറം, അബ്ബാസിയ്യ സുന്നി മദ്‌റസ അതളൂര്‍ നേഡറ്റ്-തവനൂര്‍, ശാദുലിയ്യ സുന്നി മദ്‌റസ സ്‌നേഹപുരം-നരിപ്പറമ്പ്-തവനൂര്‍, അല്‍ ഫാറൂഖ് ബ്രാഞ്ച് മദ്‌റസ വടപുറം-കമ്പിനിപ്പടി, നജ്മുല്‍ ഹുദാ സുന്നി മദ്‌റസ സി എം നഗര്‍-നിറമരുതൂര്‍, മിഫ്ത്താഹുസ്സുന്ന- മദ്‌റസ കൈമലശ്ശേരി-പൂവാംകുളങ്ങര, നൂറുല്‍ ഇസ്‌ലാം മദ്‌റസ നിയര്‍ പമ്പ് ഹൗസ്-ചമ്രവട്ടം, മദ്‌റസത്തുല്‍ ബദ്‌രിയ്യ മേലേ കിഴിശ്ശേരി-കൊണ്ടോട്ടി, സി എം വലിയുല്ലാഹി സുന്നി മദ്‌റസ ചെറിയേടത്ത് പള്ളിയാളി, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ വടക്കുംമുറി-ഇരിയാട്ടുപറമ്പ്, മദ്‌റസത്തു താജുല്‍ വാലിദൈനി പൂക്കോട്ടുംപാടം-ഉപ്പുവള്ളി, അബൂഹൂറൈറ സെക്കന്‍ഡറി മദ്‌റസ മുക്കൂട്-കൊണ്ടോട്ടി, അല്‍ ഹുദാ സുന്നി മദ്‌റസ കൊടശ്ശേരി-വെള്ളുവങ്ങാട്, ബദ്‌രിയ്യ സുന്നി മദ്‌റസ മുട്ടിപ്പാലം-മഞ്ചേരി, ഹസനിയ്യ സുന്നി മദ്‌റസ മാമ്പുഴ-കാളികാവ്.
കോഴിക്കോട്: ജീലാനി സുന്നി മദ്‌റസ കുളത്തക്കര -പുത്തൂര്‍, നൂറുല്‍ ഹുദാ സുന്നി മദ്‌റസ മാപ്പനാംപൊയില്‍-താമരശ്ശേരി, സിറാജുല്‍ ഹുദാ മദ്‌റസ മാണിക്കോത്ത്-കടിയങ്ങാട്, മദ്‌റസത്തുല്‍ ബദ്‌രിയ്യ കായലം-മാവൂര്‍, വലിയുല്ലാഹി സി എം സഖാഫത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസ പറമ്പത്ത്കാവ്, ഖുര്‍റത്തുല്‍ ഐന്‍ സുന്നി മദ്‌റസ സൗത്ത് കൊടുവള്ളി, അല്‍ മദ്‌റസത്തു അബ്‌റാര്‍ അസ്സുന്നിയ്യ നോര്‍ത്ത് മണല്‍വയല്‍-കൈതപ്പൊയില്‍, മദ്‌റസത്തുന്നൂര്‍ കീഴല്‍-വടകര, സിറാജുല്‍ ഹുദാ മദ്‌റസ വില്ല്യാപ്പള്ളി-അമരാവതി വയനാട്: സി എം അസാസുല്‍ ഇസ്‌ലാം സുന്നി മദ്‌റസ ചിലഞ്ഞിച്ചാല്‍-പരിയാരം, ദാറുസ്സലാം സുന്നി മദ്‌റസ കട്ടയാട്-മാനന്തവാടി, അല്‍ മദ്‌റസത്തുല്‍ ഇമാമിശ്ശാഫിഈ കുന്നുമ്മലങ്ങാടി-തരുവണ. തൃശൂര്‍: ബുസ്താനുല്‍ ഉലും മദ്‌റസ മണലിത്തറ, നൂറുല്‍ ഹുദാ മദ്‌റസ എട്ടുമന-കരുവന്നൂര്‍, കണ്ണൂര്‍: താജുല്‍ ഉലും ഹോളിഡേ സുന്നി മദ്‌റസ കാടാച്ചിറ, അല്‍ മദീന സുന്നി മദ്‌റസ ചക്കരക്കല്‍-ഇരിവേരി, ബദ്‌രിയ്യ സുന്നി മദ്‌റസ ഓട്ടമരം-കാക്കയങ്ങാട്, മദ്‌റസത്തുല്‍ ഗസ്സാലി പെട്രോള്‍പമ്പ്-ഇരിക്കൂര്‍, മദ്‌റസത്തുല്‍ ഹിദായ മഞ്ഞപ്പാറ-ഇരിക്കൂര്‍, റൗളത്തുല്‍ ഉലും മദ്‌റസ കൂരാരി-പട്ടാനൂര്‍.
പാലക്കാട്: മദ്‌റസത്തുല്‍ ബിലാല്‍ ചക്കരക്കുളമ്പ്-വട്ടമ്പലം, അല്‍ മദ്‌റസത്തുല്‍ ഖാദിരിയ്യ വല്ലപ്പുഴ-പാറേങ്കോട്, ഇമാം അലിയ്യുബ്‌നു അബീത്വാലിബ്(റ)മദ്‌റസ വെസ്റ്റ് മപ്പാട്ടുകര-പട്ടാമ്പി, ഇമാം അബൂബക്കര്‍ സ്വിദ്ദീഖ്(റ) മദ്‌റസ വലിയപറമ്പ്-പട്ടാമ്പി, ഇമാം അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) മദ്‌റസ റഹ്മത്ത്‌നഗര്‍-മുളയങ്കാവ്, കൊല്ലം: സി എം സെന്റര്‍ മദ്‌റസ വേങ്ങ- ശാസ്താംകോട്ട, ഖാജാ മുഈനുദ്ദീന്‍ ചിശ്തി മദ്‌റസ പഴയാറ്റുന്‍കുഴി-നിവിയാജംഗ്ഷന്‍, മിഫ്ത്താഹുസ്സുന്ന മദ്‌റസ ഓലിക്കരവയല്‍-തട്ടാമല, ശൈഖ് രിഫാഈ മദ്‌റസ പടനിലം-ഉമയനല്ലൂര്‍, ജൗഹരിയ്യ സെന്‍ട്രല്‍ സ്‌കൂള്‍ മദ്രസ എഴിപ്പുറം-പാരിപ്പള്ളി. എറണാകുളം: ഹിദായത്തുല്‍ ഇസ്‌ലാം ബദര്‍ മദ്‌റസ പേരണ്ടൂര്‍ റോഡ്-കലൂര്‍, അല്‍ ഹൈദ്രൂസിയ സുന്നി മദ്‌റസ കരുവേലിപ്പടി-തോപ്പൂംപടി, ബദറുല്‍ ഹുദാ മദ്‌റസ സൗത്ത് പാറേപ്പീടിക-ചെറുവട്ടൂര്‍, ആലപ്പുഴ: നൂറുല്‍ ഹുദാ മദ്‌റസ പെരുമ്പളം-ചേര്‍ത്തല, കാസര്‍കോട്: രിഫാഇയ്യ സുന്നി മദ്‌റസ ചെമ്പകാനം (മുണ്ട) ചെറുവത്തുര്‍, നൂറുല്‍ ഉലമ സുന്നി മദ്‌റസ പെരുമ്പട്ട-ചെറുവത്തുര്‍, അന്‍വാറുസ്സആദ പടന്നക്കാട്. കര്‍ണാടക: നൂറുല്‍ ഇസ്‌ലാം അറബിക് മദ്‌റസ കര്‍ക്കട-ഉഡുപ്പി, ബദ്‌രിയ്യ അറബിക് മദ്‌റസ റോക്‌സിടി-ബെല്ലേകരെ-ഹാസ്സന്‍, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ കൊട്ടേപുര-ബട്ടപ്പാടി-ദക്ഷിണകന്നട, നൂറുല്‍ ഉലമാ മദ്‌റസ ബദ്‌രിയ നഗര്‍-കിന്‍യാ-ദക്ഷിണകന്നട, നൂറുല്‍ ഇസ്‌ലാം അറബിക് മദ്‌റസ കടൂര്‍ സി പി സി കോളനി-ചിക്മാംഗ്ലൂര്‍, നൂറുല്‍ ഹുദാ മദ്‌റസ അരിക്കില കുമ്പ്ര -ദക്ഷിണകന്നട, താജുല്‍ ഉലമാ മദ്‌റസ ഹൊസ നഗര്‍-കെ സി റോഡ് ദക്ഷിണകന്നട, താജുല്‍ ഉലും സുന്നി മദ്‌റസ മലര്‍പടവ് പജീര്‍-ദക്ഷിണകന്നട, താജുല്‍ ഉലമ ഇംഗ്ലീഷ് മീഡിയം മദ്‌റസ ചള്ളിയട്ക്ക-ദറളകട്ട-ദക്ഷിണ കന്നട, നുസ്‌റത്തുല്‍ ഇസ്‌ലാം എജ്യുസെന്റര്‍-കല്‍ക്കറ, അല്‍ ഖലം ഉര്‍ദു യൂണിവേര്‍സല്‍ മദ്‌റസ റാണെബന്നൂര്‍-ഹാവേരി, അല്‍ അമീന്‍ ഗ്രൂപ്പ് ഓഫ് മദ്‌റസ ഹങ്കല്‍-ഹവേരി, നൂറുല്‍ ഹുദാ അറബിക് മദ്‌റസ ദര്‍വാട്-ഹുബ്ലി. തമിഴ്‌നാട്: മദ്‌റസത്തുല്‍ പീര്‍മുഹമ്മദിയ തുക്കലൈ-കന്യാകുമാരി, അല്‍ ജാമിഅ മദ്‌റസ കെ.ജെ.ചാവടി- കോയമ്പത്തൂര്‍, ദാറുല്‍ ഖുറാന്‍ ഹനഫി സുന്നത്ത് ജമാഅത്ത മദ്‌റസ മുത്തുകുമാര്‍ നഗര്‍-കോയമ്പത്തൂര്‍, നൂറുല്‍ ഹുദാ മദ്‌റസ അവ്വൈനഗര്‍- കോയമ്പത്തൂര്‍. ഉത്തര്‍ പ്രദേശ്: മുശ്താഖുല്‍ ഉലൂം മദ്‌റസ മൊറാദാബാദ്, ബീഹാര്‍: ദാറുല്‍ ഉലൂം ഇമാം അഹ്മദ് റസ മദ്‌റസ കാട്ടിഹാര്‍. മഹാരാഷ്ട്ര: മഅദിന്‍ കൊറഡോവ മദ്‌റസ മുംബൈ, സുഫ ഇംഗ്ലീഷ് സ്‌കൂള്‍ ബൈകുള- മുംബൈ, രാജസ്ഥാന്‍: ഇഖ്‌റ ഇന്‍സ്റ്റിട്ട്യൂട്ട് മദ്‌റസ ബന്‍ഷവറ, ദാറുല്‍ ഉലൂം ദിയാ-എ-ഖാജാ മദ്‌റസ അജ്മീര്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, പ്രൊഫ. കെ എം എ റഹീം, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം വില്ല്യാപള്ളി സംസാരിച്ചു. വി എം കോയ മാസ്റ്റര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.