ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും നിരാശ; ഹീന സിദ്ദു ഫൈനല്‍ കാണാതെ പുറത്ത്

Posted on: August 7, 2016 7:28 pm | Last updated: August 7, 2016 at 7:28 pm

heena sidhuറിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹീന സിദ്ദു വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനല്‍ കാണാതെ പുറത്തായി.

ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള ഹീനക്ക് പതിനാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആകെ 380 പോയിന്റാണ് ഹീന നേടിയത്. ഒന്നാം റൗണ്ടില്‍ 94ഉം രണ്ടാം റൗണ്ടില്‍ 95ഉം മൂന്നാം റൗണ്ടില്‍ 96ഉം നാലാം റൗണ്ടില്‍ 95ഉം പോയിന്റാണ് ഹീന നേടിയത്.