കെഎം മാണിയെ എന്‍ഡിഎയിലെത്തിക്കാന്‍ മുന്‍കൈയെടുക്കും: തുഷാര്‍ വെള്ളാപ്പള്ളി

Posted on: August 4, 2016 6:34 pm | Last updated: August 4, 2016 at 6:34 pm

thusharകൊച്ചി: കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാകോണ്‍ഗ്രസ്(എം)നെയും കെഎം മാണിയെയും എന്‍ഡിഎയിലെത്തിക്കാന്‍ ബിഡിജിഎസ് മുന്‍കൈയെടുക്കുമെന്ന് എസ്എന്‍ഡിപി സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മാണി എന്‍ഡിഎയില്‍ വരുന്നത് കൊണ്ട് ബിഡിജെഎസിന് യാതൊരുപ്രശ്‌നവും ഇല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബാര്‍കോഴക്കേസില്‍ മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ല. മാണിക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണം രാഷട്രീയപ്രേരിതമാണ്. മാണി നിരപരാധിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.