ഗ്യാരേജുകളില്‍ പുതിയ എന്‍ട്രി കാര്‍ഡ്

Posted on: August 3, 2016 8:26 pm | Last updated: August 3, 2016 at 8:27 pm
SHARE

Z-Car-Garage-59-copyഷാര്‍ജ: കാര്‍ മെയിന്റനന്‍സ് ഗ്യാരേജുകളില്‍ പ്രത്യേക എന്‍ട്രി കാര്‍ഡുകള്‍ ഏര്‍പെടുത്തണമെന്ന് ഷാര്‍ജ സാമ്പത്തിക മന്ത്രാലയം. നടപ്പുവര്‍ഷാവസാനത്തോടെ മെയിന്റനന്‍സ് സെന്ററുകളില്‍ ഏകീകൃത സ്വഭാവത്തിലുള്ള എന്‍ട്രി കാര്‍ഡുകള്‍ ഏര്‍പെടുത്തണമെന്നാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുള്ളത്. ഇതേകുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിന് ബോധവത്കരണ കാമ്പയിനും ആരംഭിക്കാന്‍ പദ്ധതിയുള്ളതായി അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കാര്‍ഡ് സമ്പ്രദായം ഏര്‍പെടുത്തുന്നത്.
വാഹനം ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിക്കുന്നതോടെ വാഹന ഉടമകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികളെ കുറിച്ച് കാര്‍ഡില്‍ മുന്‍കൂട്ടി പതിക്കുന്നതിനാല്‍ വാഹനങ്ങള്‍ തിരികെ സ്വീകരിക്കുന്ന വേളയില്‍ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാനും കൂടുതല്‍ ഊഷ്മളമായ ഇടപാടുകള്‍ക്ക് വഴിയൊരുക്കാനും സാധിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സാലം അല്‍ സുവൈദി വ്യക്തമാക്കി.