Connect with us

Gulf

നമ്പര്‍ പ്ലേറ്റ് വര്‍ക്‌ഷോപ്പ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് മാറ്റുന്നു

Published

|

Last Updated

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പുതിയ നമ്പര്‍ പ്ലേറ്റ് വര്‍ക്‌ഷോപ്പ്‌

ദോഹ: ട്രാഫിക് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വര്‍ക്‌ഷോപ്പ് ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് മാറ്റുന്നു. മദീന ഖലീഫ നോര്‍ത്തില്‍ നിന്നാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് സെന്റര്‍ കോംപ്ലക്‌സിലേക്ക് നമ്പര്‍ പ്ലേറ്റ് വര്‍ക്‌ഷോപ്പ് മാറ്റുന്നത്.
ജര്‍മനിയില്‍ നിര്‍മിച്ച സ്മാര്‍ട്ട് നിര്‍മാണ മെഷീനുകള്‍ പുതിയ വര്‍ക്‌ഷോപ്പുകളില്‍ ഉണ്ടാകുമെന്ന് കാര്‍ പ്ലേറ്റ് വര്‍ക്‌ഷോപ്പ് വിഭാഗം മേധാവി ക്യാപ്റ്റന്‍ മുബാറക് മെഹ്ബൂബ് പറഞ്ഞു. പുതിയ കേന്ദ്രത്തില്‍ പത്ത് പ്ലേറ്റ് നിര്‍മാണ മെഷീനുകള്‍ ഉണ്ടാകും. മദീന ഖലീഫയില്‍ എട്ടെണ്ണമാണ് ഉള്ളത്. പത്ത് വാഹനങ്ങള്‍ വീതം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നാല് ട്രാക്കുകള്‍ ഉണ്ട്. പത്ത് മിനുട്ടിനകം തകരാറിലായതിന് പകരം പുതിയ നമ്പര്‍ പ്ലേറ്റ് ലഭിക്കും. വാഹനത്തില്‍ നിന്ന് ഇറങ്ങി മാറിനില്‍ക്കേണ്ട ആവശ്യം ഡ്രൈവര്‍ക്ക് വരുന്നില്ല.
സ്വകാര്യ വാഹനങ്ങള്‍ക്കും സ്വകാര്യ ഗതാഗത വാഹനങ്ങള്‍ക്കുമുള്ള നമ്പര്‍ പ്ലേറ്റുകളാണ് ഇവിടെ നിന്ന് ലഭിക്കുക. ഹെവി വാഹനങ്ങള്‍ക്കും കമ്പനി വാഹനങ്ങള്‍ക്കുമുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാഹിസ് സെന്ററി (വഖൂദ്)ല്‍ നിന്നാണ് ലഭിക്കുന്നത്.
നിര്‍മാണവും യന്ത്രങ്ങള്‍ ഘടിപ്പിക്കലും പൂര്‍ത്തിയായ വര്‍ക്‌ഷോപ്പ് ഉടനെ പ്രവര്‍ത്തനം ആരംഭിക്കും.