മാധ്യമസ്വാതന്ത്ര്യം തടസപ്പെടുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നോക്കി നില്‍ക്കരുതെന്ന് ചെന്നിത്തല

Posted on: July 30, 2016 12:35 pm | Last updated: July 30, 2016 at 12:35 pm
SHARE

chennithalaകോഴിക്കോട്: ജില്ലാ കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.
സ്വാതന്ത്ര്യ മാധ്യമപ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ കടമായാണ്. മാധ്യമസ്വാതന്ത്ര്യം തടസപ്പെടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാഴ്ചക്കാരനായി നോക്കി നില്‍ക്കരുത്. സംസ്ഥാനത്ത് ഒട്ടാകെ നടന്നുകൊണ്ടിരിക്കുന്ന മാധ്യമ അഭിഭാഷക സംഘര്‍ഷത്തില്‍ അഡ്വക്കറ്റ് ജനറലുമായും ചീഫ് ജസ്റ്റിസുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി പരിഹാരം കാണണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയിലത്തൊനും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുമുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തണം. മാധ്യമ അഭിഭാഷക സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി നിസംഗത പാലിക്കുന്നത് ശരിയല്ല. വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും ചെന്നിത്തല ആരോപിച്ചു.