മായാവതിയെ അധിക്ഷേപിച്ച മുന്‍ ബിജെപി നേതാവ് ദയാശങ്കര്‍ സിങ് അറസ്റ്റില്‍

Posted on: July 29, 2016 8:48 pm | Last updated: July 29, 2016 at 8:48 pm
SHARE

Daya_Shankar_2951239fന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ച മുന്‍ ബിജെപി നേതാവ് ദയാശങ്കര്‍ സിങ് അറസ്റ്റില്‍. ജൂലൈ 21 മുതല്‍ ഒളിവിലായിരുന്ന ദയാശങ്കറിനെ ബിഹാര്‍ പൊലിസിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. മായാവതിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിയമപ്രകാരം ദയാശങ്കറിനെതിരെ കേസെടുക്കുകയായിരുന്നു. കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു.
മായാവതി ലൈംഗികത്തൊഴിലാളികളെക്കാള്‍ മോശമാണെന്നും പാര്‍ട്ടി ടിക്കറ്റുകള്‍ വിറ്റഴിക്കുകയാണെന്നുമായിരുന്നു ദയാശങ്കറിന്റെ പരാമര്‍ശം. യുപി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിഎസ്പിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് പ്രതികരിക്കവെയാണ് ദയാശങ്കര്‍ സിങ് മായാവതിയെ അധിക്ഷേപിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും ദയാശങ്കറിനെ ബിജെപി നീക്കുകയും ചെയ്തു.