ഗുഡ്‌വുഡ് കുതിരയോട്ട മത്സരത്തില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തു

Posted on: July 29, 2016 7:46 pm | Last updated: July 29, 2016 at 7:46 pm
SHARE
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇംഗ്ലണ്ടിലെ ഗുഡ്‌വുഡ് കുതിരയോട്ട മത്സര  വേദിയില്‍. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ  ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സമീപം
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇംഗ്ലണ്ടിലെ ഗുഡ്‌വുഡ് കുതിരയോട്ട മത്സര
വേദിയില്‍. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ
ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സമീപം

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇംഗ്ലണ്ടില്‍ നടന്ന ഗുഡ്‌വുഡ് കുതിരയോട്ട മത്സരത്തില്‍ പങ്കെടുത്തു. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അനുഗമിച്ചിരുന്നു. യു എ ഇയുടെ അഭിമാനമായ ഗൊഡോള്‍ഫിന്‍ ഉള്‍പെടെയുള്ള മുന്തിയ ഇനം കുതിരകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ഗുഡ്‌വുഡ് റെയിസിംഗ് കാര്‍ണിവെലില്‍ ഗുഡ്‌വുഡ് കപ്പ്, നാസ്സു സ്റ്റെയിക്‌സ് തുടങ്ങിയ വൈവിധ്യമായ മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.