അടിസ്ഥാന സൗകര്യങ്ങളോടെ പേരാമ്പ്ര ബസ്സ്റ്റാന്‍ഡ് പുനര്‍നിര്‍മിക്കണം

Posted on: July 27, 2016 5:47 am | Last updated: July 27, 2016 at 9:47 am
SHARE

പേരാമ്പ്ര: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് ആധുനിക സൗകര്യങ്ങളോടെ പുതുക്കി നിര്‍മിക്കണമെന്ന് സി ഐ ടി യു ബസ് സെക്ഷന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
നിത്യേന ഇരുന്നൂറിലധികം ബസുകള്‍ കയറി ഇറങ്ങുന്നതും ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്നതുമായ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ വിശ്രമകേന്ദ്രങ്ങളോ പോലീസ് എയ്ഡ് പോസ്‌റ്റോ ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി സമ്മേളനം വിലയിരുത്തി.
സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മനോജ് പരാണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദീര്‍ഘകാലം ബസ് രംഗത്ത് ജോലി ചെയ്തുവരുന്നവരെ ചടങ്ങില്‍ ആദരിച്ചു. സി ജെ രാജു, പി ദാസന്‍, ഒ ടി രാജു പ്രസംഗിച്ചു.
ഭാരവാഹികളായി വി കെ സത്യന്‍ (പ്രസിഡന്റ്) എം കെ ശ്രീധരന്‍, പി ടി ശ്രീകാന്ത് (വൈസ് പ്രസിഡന്റുമാര്‍) കെ അഭിലാഷ് (സെക്രട്ടറി) ഒ വിശ്വന്‍, എം സി ഉണ്ണികൃഷ്ണന്‍ ( ജോ: സെക്രട്ടറിമാര്‍) പി എം രമേശന്‍ (ട്രഷ.) തിരഞ്ഞെടുത്തു