തിരൂരില്‍ ബസില്‍ കയറി ജീവനക്കാരെ വെട്ടിപരിക്കേല്‍പിച്ചു

Posted on: July 25, 2016 7:55 pm | Last updated: July 25, 2016 at 7:55 pm

attackതിരൂര്‍: തിരൂരില്‍ ബസില്‍ കയറി കണ്ടക്ടറേയും ചെക്കറേയും വെട്ടിപരിക്കേല്‍പിച്ചു. തിരൂര്‍-കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന ലൈഫ് ലൈന്‍ എന്ന സ്വകാര്യബസിലെ ജീവനക്കാരെയാണ് മൂന്നംഗസംഘം വെട്ടിപരിക്കേല്‍പിച്ചത്.

പറവണ്ണ സ്വദേശികളായ കണ്ടക്ടര്‍ നൗഫല്‍ (33), ജംസീര്‍ (24) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ഗുരുതരമായി വെട്ടേറ്റ നൗഫലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അക്രമം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്ന് വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.

ALSO READ  കാര്‍ മത്സരയോട്ടത്തിനിടെ എതിരാളിയെ കൈയേറ്റം ചെയ്ത് പുറത്തായ താരം