ടോം ഉഴുന്നാലിലിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി

Posted on: July 20, 2016 10:20 pm | Last updated: July 21, 2016 at 10:42 am
SHARE

fr tom uzhunnalilതിരുവനന്തപുരം: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ ചിത്രവും വിഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായിരിക്കുന്നത്. ഫാ. ഉഴുന്നാലിലിന്റെ മോചനം ഉടനുണ്ടാകില്ലെന്നു ഫേസ്ബുക്ക് സന്ദേശം ഇന്നു ലഭിച്ചിരുന്നു. യെമനില്‍നിന്നുള്ള സുഹൃത്ത് എന്നു പരിചയപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കു ഫേസ്ബുക്ക് സന്ദേശമുണ്ട്.
ഫേസ്ബുക്കിലൂടെ പുറത്തുവന്നിരുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതല്ലെന്നാണു സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ബന്ധുവായ സാജന്‍ തോമസ് ഇതു സ്ഥിരീകരിച്ചിരുന്നു.