കേസ് അന്വേഷണത്തിനെത്തിയ എഎസ്‌ഐയെ പ്രതി ആക്രമിച്ചു

Posted on: July 20, 2016 10:13 am | Last updated: July 20, 2016 at 10:13 am
SHARE

attackകൊട്ടരക്കര: കേസ്വനേഷണത്തിനെത്തിയ എഎസ്‌ഐയെ പ്രതി ആക്രമിച്ചു. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാരന്റെ കൈ ഒടിഞ്ഞു. കടക്കല്‍ എഎസ്‌ഐ സന്തോഷിനാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വിമുക്ത ഭടനായ ഷിനോദ് എന്നയാളാണ് സന്തോഷിനെ ആക്രമിച്ചത്.

കേസന്വേഷണത്തിനായി ഷിനോദിന്റെ വീട്ടിലെത്തിയതായിരുന്നു എഎസ്‌ഐ. വാതിലിനിടയിലേക്ക് എഎസ്‌ഐ സന്തോഷിന്റെ കൈവെച്ച ശേഷം ഷിനോദ് വാതില്‍ അഠക്കുകയായിരുന്നു. പ്രതിയെ പിടികൂടാനായിട്ടില്ല.