അഞ്ച് വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Posted on: July 15, 2016 12:21 am | Last updated: July 15, 2016 at 12:21 am
SHARE

ആലുവ: അഞ്ച് വയസ്സുള്ള സ്വന്തം മകളെ പീഡിപ്പിച്ചു കൊണ്ടിരുന്ന പ്രവീണ്‍ എന്നയാളെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം മകളെ പല ദിവസങ്ങളിലായി ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് ആലുവ പോലീസ് പറഞ്ഞു. അമ്മയോട് ഈ വിവരം പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കുട്ടി അമ്മയോട് വിവരം പറയുകയും കുട്ടിയും അമ്മയും ചേര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. ആലുവ വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് റൂറല്‍ എസ് പി. പി എ ഉണ്ണിരാജന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.