ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആര്‍എസ്എസിന്റെ കാക്കി ട്രൗസര്‍: പി.ജയരാജന്‍

Posted on: July 13, 2016 1:45 pm | Last updated: July 13, 2016 at 1:45 pm
SHARE

p jayarajanകണ്ണൂര്‍: ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആര്‍എസ്എസിന്റെ കാക്കി ട്രൗസറാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അതിനാലാണ് അദ്ദേഹം പയ്യന്നൂര്‍ സംഭവത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കണ്ണൂരില്‍ ആക്രമണത്തിന് ആഹ്വാനം നല്‍കുന്നത് പി ജയരാജനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

പയ്യന്നൂരിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണ്. ആര്‍എസ്എസിന്റെ ആക്രമണമാണ് കൊലപാതകങ്ങള്‍ക്ക് കാരണമായിരിക്കുന്നതെന്നും പി.ജയരാജന്‍ കുറ്റപ്പെടുത്തി.