സഞ്ചാരികള്‍ നിറഞ്ഞ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

Posted on: July 8, 2016 7:58 pm | Last updated: July 12, 2016 at 8:04 pm
SHARE

ദോഹ: ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനായി അയല്‍ ജി സി സി രാജ്യങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നവരും ഖത്വറിലേക്കു വരുന്നവരുമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ റെക്കോര്‍ഡ് തിരക്ക്. മുന്‍കരുതല്‍ നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് പ്രവര്‍ത്തനം സുഗമമായി നടന്നു. ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ചെക്ക് ഇന്‍ കൗണ്ടറിലും കടുതല്‍ സമയം വരി നില്‍ക്കാതെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നടത്താനും മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്താനും അധികൃതരര്‍ നിര്‍ദേശിച്ചിരുന്നു. പെരുന്നാള്‍ തിരക്ക് പരിഗണിച്ച് കൂടുതല്‍ ജീവനക്കാരെയും കൗണ്ടറുകളില്‍ നിയോഗിച്ചിരുന്നു. പത്തു മിനിറ്റിനകമാണ് യാത്രക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇവിടെ വന്ന് ഇറങ്ങുന്നവരുടെ നടപടികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കി.
പെരുന്നാള്‍ അവധി ഉപയോഗിച്ച് സ്വദേശി കുടുംബങ്ങള്‍ ജി സി സി ഉള്‍പ്പെടെയുള്ള വിദേശ രാാജ്യങ്ങളിലേക്ക് പോയി. കൂടുതല്‍ പേരും ജി സി സി രാജ്യങ്ങളിലേക്കാണ് പോയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ യു എ ഇ, ഒമാന്‍, സഊദി പോലുള്ള രാജ്യങ്ങളിലേക്കു പോയി.
കൂടുതല്‍ പേര്‍ ദുബൈയിലേക്കാണ് യാത്ര ചെയ്തത്. ജി സി സി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഫുള്‍ ആയിരുന്നു. മറ്റു ഗള്‍ഫ് നാടുകളില്‍നിന്നും ധാരാളം പേര്‍ ഖത്വറിലുമെത്തി.