കലക്ടര്‍ മാപ്പു പറയണമെന്ന് എം.കെ രാഘവന്‍; ‘കുന്നംകുള’ത്തിന്റെ മാപ്പുമായി ഫേസ്ബുക്കില്‍ കലക്ടര്‍ എന്‍ പ്രശാന്ത്‌

Posted on: July 1, 2016 10:35 am | Last updated: July 1, 2016 at 7:47 pm
SHARE

COLLECTOR2കോഴിക്കോട്: ഫേസ്ബുക്കിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്ന കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത് മാപ്പു പറയണമെന്നാവശ്യപ്പെട്ട എം.കെ രാഘവന്‍ എം.പിക്ക് ഫേസ്ബുക്കിലൂടെ തന്നെ കലക്ടറുടെ മറുപടി. മാപ്പുമായാണ് കലക്ടര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയത്. പക്ഷെ ‘കുന്നംകുളം’ത്തിന്റെ മാപ്പാണെന്നു മാത്രം.

PRASANTH-NAIRഫേസ്ബുക്കിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്ന കോഴിക്കോട് കലക്ടര്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും പറഞ്ഞ് എം.കെ രാഘവന്‍ എം.പി ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് കലക്ടറുടെ പോസ്റ്റു വന്നിരിക്കുന്നത്.
കലക്ടര്‍ക്കെതിരെ കഴിഞ്ഞദിവസം എം.പി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കലക്ടര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തനിക്ക് ജനങ്ങളോടാണ് കൂറ്. അല്ലാതെ സൈബര്‍ ലോകത്തോടല്ല എന്നും എംകെ രാഘവന്‍ പറഞ്ഞു.

താന്‍ വിശദീകരണമാവശ്യപ്പെട്ട് നല്‍കിയ കത്തിന് ഇതുവരെയും മറുപടി നല്‍കാതെയാണ് ഓണ്‍ലൈനിലൂടെ കലക്ടര്‍ തന്നെ വ്യക്തിഹത്യനടത്തുന്നത്. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകും. തന്റെ ഇംഗിതങ്ങള്‍ക്കായി പി.ആര്‍.ഡി.യെപോലും കലക്ടര്‍ ദുരുപയോഗം ചെയ്‌തെന്നും എംകെ രാഘവന്‍ എംപി ആരോപിച്ചിരുന്നു.