ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ മുന്നേറ്റത്തിന് ഒമാന്‍ എയര്‍

Posted on: June 27, 2016 7:25 pm | Last updated: June 27, 2016 at 7:25 pm

OMAN AIRമസ്‌കത്ത്: ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ വ്യോമയാന നയം പ്രതീക്ഷ നല്‍കുന്നതാണെന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഒപ്പം വ്യോമയാന മേഖലയും അതിവേഗം വളരുകയാണെന്നും ഒമാന്‍ എയര്‍ സി ഇ ഒ പോള്‍ ഗ്രിഗറോവിച്ച്. നിലവില്‍ നാല് ഡ്രീംലൈനര്‍ വിമാനങ്ങളും ആറ് എയര്‍ബസ് 330300ഉം നാല് എയര്‍ബസ് 330200ഉം അഞ്ച് ബോയിങ് 737900 ഉം 18 ബോയിങ് 73780ം ഒരു ബോയിങ് 737700ഉം നാല് എംബ്രറര്‍ 175ഉം അടക്കം 57 വിമാനങ്ങളാണ് ഒമാന്‍ എയറിനുള്ളത്. നാല് ഡ്രീംലൈനര്‍ വിമാനങ്ങള്‍ കൂടി വൈകാതെ ചേരും. 2020ഓടെ മൊത്തം വിമാനങ്ങളുടെ എണ്ണം 70 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും സി ഇ ഒ പറഞ്ഞു.