Connect with us

National

ഈ വര്‍ഷം തന്നെ ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുമെന്ന് യുഎസ്

Published

|

Last Updated

വാഷിംഗ്ടണ്‍: ഈ വര്‍ഷം തന്നെ ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുമെന്ന് യുഎസ്. ഇന്ത്യയെ ഗ്രൂപ്പിലെത്തിക്കാനുള്ള വഴി വൈകാതെ തുറന്നു കിട്ടുമെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട്. എന്നാല്‍, ഇന്ത്യക്ക് അംഗത്വം ഉറപ്പാണ്.

എന്നാല്‍ സോളില്‍ ചേര്‍ന്ന എന്‍എസ്ജി പ്ലീനറി യോഗത്തില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. അതീവ രഹസ്യ സ്വഭാവമുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആണവ സാമഗ്രി വിതരണ ഗ്രൂപ്പില്‍ എത്തിക്കാന്‍ ഒബാമ ഭരണകൂടം വിവിധ രാജ്യങ്ങളുമായി സജീവചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം സംബന്ധിച്ച് തീരുമാനമെടുക്കാതെയാണ് സോളില്‍ ചേര്‍ന്ന പ്ലീനറി യോഗം അവസാനിച്ചത്. ചൈനയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പാണ് ഇന്ത്യക്ക് തടസമായത്. യുഎസ് പിന്തുണയാണ് ഇന്ത്യക്കുള്ള വലിയ ബലം. യുഎസ് പ്രസിഡന്റുമായി അടുപ്പമുള്ള വിദേശകാര്യ ഉദ്യോഗസ്ഥന്റെ പുതിയ പ്രസ്താവന ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.

Latest