കോഴിക്കോട് വിമാനത്താവള വികസനം: ഗവര്‍ണറുടെ നയപ്രഖ്യാപനം സ്വാഗതാര്‍ഹം

Posted on: June 25, 2016 2:22 pm | Last updated: June 25, 2016 at 2:22 pm

കോഴിക്കോട്: സംസ്ഥാന ബജറ്റിനു മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും എന്ന പ്രഖ്യാപനത്തെ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി എ സി മോഹനനും കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ പി വി ഗംഗാധരനും സ്വാഗതം ചെയ്തു. മലബാര്‍ ചേംബറും കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റിയും കോഴിക്കോട് വിമാനത്താവള വികസനത്തിനായി തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തി വരികയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സന്ദര്‍ശിച്ച അവസരത്തില്‍ നിവേദനം നല്‍കുകയും ഈ വിഷയം ആവശ്യപ്പെടുകയും ചെയ്തിരുന്നു.