സിംബാബ്‌വേക്ക് എതിരായ ആദ്യ ട്വിന്റി ട്വന്റിയില്‍ ഇന്ത്യക്ക് രണ്ട് റണ്‍ തോല്‍വി

Posted on: June 18, 2016 8:29 pm | Last updated: June 18, 2016 at 8:29 pm
SHARE
CRICKET-ZIM-IND
സിംബാബ് വേയുടെ എല്‍ട്ടണ്‍ ചിഗുംബുരുവിൻെറ പ്രകടനം

ഹരാരെ: സിംബാബ്‌വേക്ക് എതിരായ ട്വിന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് രണ്ട് റണ്‍സ് തോല്‍വി. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 168 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന പന്ത് വരെ ഉദ്വേഗം നീണ്ടുനിന്ന മത്സരത്തില്‍ അവസാന പന്തില്‍ 4 റണ്‍സെടുത്താല്‍ ഇന്ത്യക്ക് വിജയിക്കാമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ധോണിക്ക് ഒരു റണ്‍സേ ഈ പന്തില്‍ സ്‌കോര്‍ ചെയ്യാനായുള്ളൂ.

35 പന്തില്‍ ഒരു ബൗണ്ടറിയും മൂന്ന് സിക്‌സും അടക്കം 48 റണ്‍സെടുത്ത മനീഷ് പാണേ്ഢയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സിംബാബ്‌വെയ്ക്കായി മുസാറബനി, ചിബാബ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ സിംബാബ്‌വേ 1-0ന് മുന്നിലെത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 26 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എല്‍ട്ടണ്‍ ചിഗുംബുരയാണ് സിംബാബ്‌വെയ്ക്ക് മികച്ച സകോര്‍ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here