കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘം

Posted on: June 14, 2016 11:04 am | Last updated: June 14, 2016 at 5:56 pm

kalabhavan maniതൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കേന്ദ്രലാബിന്റെ രാസപരിശോധന റിപ്പോര്‍ട്ട്. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘം. കേന്ദ്രലാബില്‍ നടത്തിയ രാസപരിശോധനയില്‍ മരണകാരണമാകാവുന്ന വിധത്തില്‍ 45 മില്ലിഗ്രാം മെഥനോള്‍ കണെ്ടത്തി. കൊച്ചി കാക്കനാട്ടെ ലാബില്‍ കണെ്ടത്തിയ മെഥനോളിന്റെ അളവിലും ഇരട്ടിയാണിതെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. നേരത്തെ കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയില്‍ കുറഞ്ഞ അളവിലാണ് മെഥനോളിന്റെ അംശം കണ്ടെത്തിയത്.

ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് അന്വേഷണത്തിന് വഴിത്തിരിവാകും. കഴിഞ്ഞ മാര്‍ച്ച് ആറിനു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മണി മരിച്ചത്. ചാലക്കുടിയിലെ വീടിനു സമീപമുള്ള ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണത്തില്‍ ഭൂരൂഹത നിലനില്‍ക്കുന്നതിനാല്‍ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം അടുത്തിടെ സിബിഐക്കു കൈമാറിയിരുന്നു.