ഖത്വര്‍ സോളാര്‍ ടെക്‌നോളജീസിന് രാജ്യാന്തര അവാര്‍ഡ്‌

Posted on: June 13, 2016 8:15 pm | Last updated: June 13, 2016 at 8:15 pm
ഡോ. ഖാലിദ് അല്‍ ഹാജ്‌രി അവാര്‍ഡ് ഏറ്റുവാങ്ങുന്നു
ഡോ. ഖാലിദ് അല്‍ ഹാജ്‌രി അവാര്‍ഡ് ഏറ്റുവാങ്ങുന്നു

ദോഹ: ഖത്വര്‍ ഫൗണ്ടേഷന്‍ അംഗമായ ഖത്വര്‍ സോളാര്‍ ടെക്‌നോളജീസി(ക്യു എസ് ടെക്)ന് ജി സി സിയിലെ മികച്ച ഇന്റഗ്രേറ്റ സോളാര്‍ കമ്പനിക്കുള്ള അവാര്‍ഡ്. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്ന പരിപാടിയില്‍ ക്യു എസ് ടെക് ചെയര്‍മാനും സി ഇ ഒയുമായ ഡോ. ഖാലിദ് ക്ലിഫീക് അല്‍ ഹാജ്‌രി അവാര്‍ഡ് ഏറ്റുവാങ്ങി. വിവരവും പരിചയും പങ്കുവെക്കാനും ചെലവും കാര്യക്ഷതയും വര്‍ധിപ്പിക്കാനും സോളാര്‍ വേള്‍ഡ്, സെന്‍ട്രോതെം എന്നിവയും ക്യു എസ് ടെക്കും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം രൂപവത്കരിച്ചിട്ടുണ്ട്. മേഖല നേരിടുന്ന രൂക്ഷമായ ഊര്‍ജപ്രതിസന്ധിയുക്കുള്ള ബദലായി പുതുക്കാവുന്ന ഊര്‍ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ ഭാഗഭാക്കാകുകയാണ് ലക്ഷ്യം. അതിന് ഈ കണ്‍സോര്‍ഷ്യത്തിന് ഏറെ പങ്കുവഹിക്കാനാകും. ഇതിന് വേണ്ടി മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക (മിന) മേഖലയില്‍ ആദ്യമായി പോളി സിലിക്കണ്‍ ഉത്പാദനശാല നിര്‍മാണം പുരോഗമിക്കുകയാണ്. എണ്ണായിരം മെട്രിക് ടണ്‍ പോളി സിലിക്കണ്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. വര്‍ഷം 45000 ടണ്‍ പോളിസിലിക്കണ്‍ ഉത്പാദിപ്പിക്കാനാകും. ഇതിലൂടെ പ്രതിവര്‍ഷം 6.5 ജിഗാവാട്ട് സൗരോര്‍ജം ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നും അല്‍ ഹാജ്‌രി പറഞ്ഞു.