Connect with us

Gulf

സൗഹാര്‍ദം വിളംബരം ചെയ്ത് യൂനിറ്റി ഇഫ്താര്‍ സംഗമം

Published

|

Last Updated

യൂനിറ്റി ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം അലി മുഹ്‌യുദ്ദീന്‍ ഖുര്‍ദാഗി നിര്‍വഹിക്കുന്നു

ദോഹ: യൂനിറ്റി ഖത്വര്‍ ഇഫ്താര്‍ സമംഗമം സാഹോദര്യത്തിന്റെ മാതൃകയായി. ഖത്വറിലെ പ്രമുഖ 12 അംഗസംഘടനകളിലെ പ്രതിനിധികളും നൂറുക്കണക്കിന് പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെയായിരുന്നു ഇഫ്താര്‍.ത വ്യാപാര വ്യവസായ സാമൂഹിക സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും പങ്കെടുത്തു. മൂന്നു വര്‍ഷമായി യൂനിറ്റി ആഭിമുഖ്യത്തില്‍ സമൂഹ ഇഫ്താര്‍ നടന്നുവരുന്നുണ്ട്.
സംഗമം പ്രമുഖ ഇസ്‌ലാമിക പ്രഭാഷകന്‍ അലി മുഹ്‌യിദ്ദീന്‍ ഖുര്‍ദാഗി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാര്‍ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന പുണ്യ റമസാന്റെ വെള്ളിയാഴ്ചയില്‍ കേരളത്തിലെ മുസ്‌ലിംകള്‍ ഐക്യസന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ പ്രശംസനീയവും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നതുമാണെന്ന് ഖുറദാകി പറഞ്ഞു.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നത്തിന്റെ കാതല്‍ ഐക്യമില്ലായ്മയാണെന്നും ലോകം ഇന്ന് ആവശ്യപ്പെടുന്നത് ലോക മുസ്‌ലിം ഐക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹാവുദ്ദീന്‍ ഹുദവി പരിഭാഷപ്പെടുത്തി.
റമസാനിനോടനുബന്ധിച്ച് സംഘടിപ്പിച്ച തജ്‌വീദുല്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലും ഇംഗ്ലീഷ് പ്രസംഗ മത്സരത്തിലും വിജയികളായവര്‍ക്കുള്ള സമ്മാനവിതരണം നടന്നു. യൂനിറ്റി വൈസ് ചെയര്‍മാന്‍ ഡോ. സമീര്‍ മൂപ്പന്‍ അധ്യക്ഷത വഹിച്ചു. ചീഫ് കോഓര്‍ഡിനേറ്റര്‍ ശംസുദ്ദീന്‍ ഒളകര, ട്രഷറര്‍ കെ മുഹമ്മദ് ഈസ്സ സംസാരിച്ചു.
മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അബ്ദുല്‍ കരീം ഹാജി (ഐ സി എഫ്), ഹമദ് അബ്ദുര്‍റഹ്മാന്‍ (സിജി), വി ടി ഫൈസല്‍ (ഐ ഐ എ) റഫീഖ് അഴിയൂര്‍ (ഐ എം സി സി) ഇസ്മായില്‍ ഹുദവി (കേരള ഇസ്‌ലാമിക് സെന്റര്‍), ശൗക്കത്തലി ടി ജെ (എം ഇ എസ്), സലീം നാലകത്ത് (കെ എം സി സി), അഹ്മദ് മൗലവി (ഫ്രറ്റേണിറ്റി ഫോറം), സിറാജ് ഇരിട്ടി (ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), കെ ടി ഫൈസല്‍ (കേരള ഇസ്‌ലാഹി സെന്റര്‍), എന്‍ പി അഹ്മദ് നസീം (ക്യു എം ഐ സി) എന്നിവര്‍ നിര്‍വഹിച്ചു. യൂനിറ്റി കോഓഡിനേറ്റര്‍മാരായ എ പി ഖലീല്‍, മഷ്ഹൂദ് തിരുത്തിയാട്, ഫൈസല്‍ ഹുദവി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest