റമസാന്‍ പ്രഭാഷണം:മൊബൈല്‍ ആപ് പുറത്തിറക്കി

Posted on: June 12, 2016 6:29 pm | Last updated: June 12, 2016 at 6:29 pm
markaz app
ദുബൈ മര്‍കസ് മൊബൈല്‍ ആപ് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പുറത്തിറക്കിയപ്പോള്‍

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ റമസാന്‍ പ്രഭാഷണത്തിന്റെ പ്രചരണാര്‍ഥം ദുബൈ മര്‍കസ് മൊബൈല്‍ ആപ് പുറത്തിറക്കി. ആപിന്റെ ഉദ്ഘാടനം അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.

വിശുദ്ധ ഖുര്‍ആനിനെയും ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയെയും പരിചയപ്പെടുത്തുന്ന ലേഖനങ്ങള്‍, പ്രഭാഷക അതിഥി ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയെ പരിചയപ്പെടുത്തുന്ന വിവരങ്ങള്‍, ഫോട്ടോ ഗാലറി, വേദിയുടെ വിവരങ്ങള്‍, ശ്രോതാക്കള്‍ക്ക് ഇരിപ്പിടം ബുക്ക് ചെയ്യാനുള്ള അവസരം, പരിപാടിയുടെ തത്സമയ സംപ്രേഷണം എന്നിവ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ദുബൈ മര്‍കസ് എന്ന് സെര്‍ച്ച് ചെയ്താല്‍ മൊബൈല്‍ ആപ് ലഭിക്കും.
ദുബൈ മര്‍കസില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, ശംസുദ്ദീന്‍ പയ്യോളി, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, സുലൈമാന്‍ കന്മനം, അബ്ദുല്ല സഅദി ചെറുവാടി, കെ എ യഹ്‌യ സഖാഫി ആലപ്പുഴ, ഫിറോസ് കൊല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.