Connect with us

Kerala

മെഡി. കോളജുകളുടെ കൺസൾട്ടൻസി: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജുകളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. യുഡിഎഫ സര്‍ക്കാറിന്റെ കാലത്ത് മെഡിക്കല്‍ കോളജ് ആശുപത്രികളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ വകയില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് സംഘമാണ് ഇതുസംബന്ധിച്ച് അന്വേഷിക്കുക. വൈകീട്ട് നാല് മണിക്കകം തന്നെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കുമായി നല്‍കിയ കരാറുകളില്‍ 18 കോടി രൂപയുടെ നഷ്ടം വന്നുവെന്നാണ് പരാതി. ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ഉയര്‍ന്ന തുക കാണിച്ച കമ്പനിക്കായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

Latest