എസ് വൈ എസ് പൂച്ചക്കാട് യൂണിറ്റ് റിലീഫ് നടത്തി

Posted on: June 8, 2016 5:22 am | Last updated: June 7, 2016 at 10:22 pm
SHARE

പൂച്ചക്കാട്: എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട നൂറില്‍ പരം കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഒരുമാസത്തേക്കുളള ഭക്ഷണ സാധനങ്ങളൂടെ വിതരണോദ്ഘാടനം പൂച്ചക്കാട ജമാഅത്ത് പ്രസിഡന്റ് മാളികയില്‍ മുഹമ്മകുഞ്ഞി നിര്‍വഹിച്ചു. ‘നിസ്‌കാരം’ പുസ്തക വിതരണോദ്ഘാടനം ജമാഅത്ത് വൈസ് പ്രസിഡന്റ് തരക്കാരി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. ഉമ്മര്‍ സഖാഫി മൗവ്വല്‍ ഉല്‍ബോധന പ്രഭാഷണം നടത്തി.
മുസ്‌ലിം ജമാത്ത് പ്രസിഡന്റ്‌കെ പി മുഹമ്മദ്, സെക്രട്ടറി അലി പൂച്ചക്കാട്, ട്രഷര്‍ ബി കുഞ്ഞഹമദ്, ബി കുഞ്ഞബ്ദുല്ല, കുഞ്ഞഹ്മദ് മദര്‍ ഇന്ത്യ, അബ്ദുറഹ്മാന്‍ മില്‍, പളളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം അബ്ദുല്ലത്തീഫ്, ഹനീഫ കല്ലികാല്‍, ജി സി സി സാന്ത്വനം കമ്മിറ്റി പ്രസിഡന്റ് റഹീം തായല്‍, നൗഷാദ് ഹസൈനാര്‍, ബി കെ അബ്ദുറഹ്മാന്‍ സംബന്ധിച്ചു.