വാഹനാപകടത്തില്‍ എന്‍ പീതാംബരക്കുറുപ്പിന് പരുക്ക്‌

Posted on: June 4, 2016 11:14 am | Last updated: June 4, 2016 at 7:15 pm

ACCIDENTതിരുവനന്തപുരം: വാഹനാപകടത്തില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ പീതാംബരക്കുറുപ്പിന് പരുക്ക്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന കേന്ദ്രത്തിനു മുന്നില്‍ മൊഴി നല്‍കാന്‍ പോകുന്ന യാത്രക്കിടെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്ന ലോറി വന്നിടിക്കുകയായിരുന്നു. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം പുറ്റിങ്ങള് ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ ഇന്ന് 12 മണിക്ക് ഹാജരാകനായി പീതാംബരക്കുറുപ്പിനോട് കേന്ദ്ര അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. വെടിക്കെട്ട് നടത്താന്‍ പീതാംബരക്കുറുപ്പ് സഹായം നല്‍കിയെന്ന ക്ഷേത്രം ഭാരവാഹികളുടെ മൊഴിയെ തുടര്‍ന്നാണ് മൊഴി രേഖപ്പെടുത്താന്‍ പീതാംബരക്കുറുപ്പിനോട് ആവശ്യപ്പെട്ടത്.