രാജഗോപാലിന്റെ വോട്ട്: ബിജെപി-എല്‍ഡിഎഫ് ബന്ധത്തിന്റെ തെളിവെന്ന് ചെന്നിത്തല

Posted on: June 3, 2016 11:47 am | Last updated: June 3, 2016 at 11:47 am
SHARE

chennithalaതിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അംഗം ഒ രാജഗോപാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് ബിജെപി-എല്‍ഡിഎഫ് രഹസ്യ ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വോട്ട് ചോര്‍ന്ന സംഭവം അന്വേഷിക്കും. അത് മനപ്പൂര്‍വ്വം മാറ്റി ചെയ്തതാണെന്ന് കരുതുന്നില്ല. പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാകാനാണ് സാധ്യത. ബിജെപിയുമായി യുഡിഎഫ് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും ചെന്നിത്തല പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാറും സ്വീകരിക്കേണ്ടത്. മറിച്ചായാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദം കോടതിയില്‍ ദുര്‍ബലപ്പെടും. അണക്കെട്ട് പരിശോധനക്ക് അന്താരാഷ്ട്ര സംഘത്തെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here