ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പില്‍ ധാരണ: എന്‍സിപിക്ക് ഗതാഗതം, ജെഡിഎസിന് ജലവിഭവം

Posted on: May 25, 2016 2:08 pm | Last updated: May 25, 2016 at 8:29 pm

MATHEW T THOMASതിരുവനന്തപുരം: എല്‍ഡിഎഫിലെ ഘടകക്ഷി മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ ധാരണയായി. സിപിഐക്ക് നേരത്തെ ലഭിച്ച വകുപ്പുകള്‍ തന്നെയാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. വകുപ്പുകള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ജനതാദള്‍(എസ്) പ്രതിനിധിയായ മാത്യു ടി. തോമസിന് ജലവിഭവ വകുപ്പും എന്‍.സി.പി പ്രതിനിധിയായ എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പും ലഭിച്ചു. കഴിഞ്ഞ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഗതാഗതം വകുപ്പ് കൈയാളിയിരുന്നത് മാത്യു ടി.തോമസ് ആയിരുന്നു. കോണ്‍ഗ്രസ്(എസ്) പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പാണ് ലഭിച്ചത്. നേരത്തെ ദേവസ്വം വകുപ്പായിരുന്നു കടന്നപ്പള്ളി കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ ദേവസ്വം വകുപ്പ് സി.പി.എം കൈയില്‍ വയ്ക്കുമെന്നാണ് സൂചന. ജി.സുധാകരനാവും ഈ വകുപ്പ് ലഭിക്കുകയെന്ന് സൂചനയുണ്ട്.