മലയാളി സഹോദരിമാര്‍ ഓസ്‌ട്രേലിയയില്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ടു

Posted on: May 25, 2016 9:55 am | Last updated: May 25, 2016 at 11:07 am

asha anjuമെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ കൊല്ലപ്പെട്ടു. ഏറ്റുമാനൂര്‍ കാണക്കാരി പ്ലാപ്പള്ളി വീട്ടില്‍ അഞ്ജു മോള്‍ (23) ആശ മാത്യു(18) എന്നിവരാണ് തിങ്കളാഴ്ച വൈകിട്ട്‌ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡിന് സമീപമുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ട്രക്കുമായി കുട്ടിയിടിക്കുകയായിരുന്നു.

ഇരുവരും സഹോദരി അനുവിനെ ജോലി സ്ഥലത്തു വിട്ടു മടങ്ങുമ്പോഴാണ് അപകടം. അഞ്ജു മോള്‍ ഓസ്‌ട്രേലിയയില്‍ നഴ്‌സായി ജോലിചെയ്യുകയാണ്. മൂന്ന് മാസം മുന്‍പാണ് ആശ നഴ്‌സിംഗ് പഠനത്തിനായി  ഓസ്‌ട്രേലിയയില്‍ എത്തിയത്. മറ്റൊരു സഹോദരി എബിയും ഇവിടെ തന്നെ നഴ്‌സായി ജോലിചെയ്യുകയാണ്. ഇവരുടെ മൃതശരീരം ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

accident