ഡല്‍ഹിയില്‍ എയര്‍ ആംബുലന്‍സ് ഇടിച്ചിറക്കി; അഞ്ച് പേര്‍ക്ക് പരുക്ക്

Posted on: May 24, 2016 5:47 pm | Last updated: May 24, 2016 at 5:47 pm

delhi-plane-crash_650x400_51464084539ന്യൂഡല്‍ഹി: പട്‌നയില്‍ നിന്ന് ഡല്‍ഷിയിലേക്ക് വന്ന എയര്‍ ആംബുലന്‍സ് പാടത്ത് ഇടിച്ചിറക്കി. നജഫ് ഗഡിലെ ജാഫര്‍പുര്‍ കലന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് 12.45നാണ് വിമാനം ഇടിച്ചിറക്കിയത്. സംഭവത്തില്‍ പൈലറ്റ് അടക്കം അഞ്ച് പേര്‍ക്ക് നിസാര പരുക്കേറ്റു. രോഗിയടക്കം ഏഴ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ആല്‍ക്കെമിസ്റ്റ് എയര്‍ലൈനിന്റെ ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. സംഭവത്തെ കുറിച്ച് വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.