പിണറായി ഗൗരിയമ്മയെ കണ്ടു; കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം

Posted on: May 24, 2016 3:19 pm | Last updated: May 25, 2016 at 9:21 am

pinarayi with gouriyammaആലപ്പുഴ: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ അവരുടെ വസതിയിലെത്തി സന്ദര്‍ശിച്ചു. പിണറായിലെ സന്തോഷപൂര്‍വം സ്വീകരിച്ച ഗൗരിയമ്മ, കേക്ക് മുറിച്ച് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. നിയുക്ത സിപിഎം, സിപിഐ മന്ത്രിമാരും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഗൗരിയമ്മയെ പിണറായി ക്ഷണിക്കുകയും ചെയ്തു.

പുന്നപ്ര വയലാര്‍ രക്ത സാക്ഷി മണ്ഡപത്തില്‍ പിണറായിയും നിയുക്ത മന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തും. പുന്നപ്ര വയലാര്‍ സമര നേതാക്കളുടെ അനന്തരാവകാശികളായ സിപിഎം, സിപിഐ മന്ത്രിമാരാണ് പുന്നപ്ര വയലാറില്‍ പുഷ്പാര്‍ച്ചന നടത്തുകയെന്ന് ഗൗരിയമ്മയെ കണ്ട് പുറത്തിറങ്ങിയ ശേഷം പിണറായി പറഞ്ഞു.