മണിപ്പൂരില്‍ തീവ്രവാദി ആക്രമണം; ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: May 22, 2016 6:09 pm | Last updated: May 23, 2016 at 2:25 pm

militarചന്ദല്‍ (മണിപ്പൂര്‍): മണിപ്പൂരില്‍ കോര്‍കോം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 29 അസം റൈഫിള്‍സില്‍ ഉള്‍പ്പെട്ട ജവാന്മാരാണ് മരിച്ചത്. ജവാന്‍മാരെ വെടിവെച്ചു വീഴ്ത്തിയ ശേഷം ആയുധങ്ങള്‍ സംഘം മോഷ്ടിക്കുകയും ചെയ്തു. നാല് എ കെ 47 റൈഫിളുകള്‍, ഒരു ഐഎന്‍എസ്എഎസ് റൈഫിള്‍, ഒരു എല്‍എംജി റൈഫിള്‍ എന്നിവയാണ് തട്ടിയെടുത്തത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.

ചന്ദലില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സന്ദര്‍ശനം നടത്തി മടങ്ങി വരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പൊടുന്നനെയുള്ള ആക്രമണമായതിനാല്‍ ജവാന്മാര്‍ക്ക് തിരിച്ചടിക്കാനായില്ല. മണിപ്പൂരിലെ വിവിധ വിഘടനവാദി സംഘടനകളുടെ സംയുക്ത രൂപമാണ് കോര്‍കോം.

ALSO READ  മണിപ്പൂരില്‍ വന്‍ രാഷ്ട്രീയ വഴിത്തിരിവ്; ബി ജെ പിയുടെ മൂന്ന് എം എല്‍ എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍, സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിച്ചു