കല്‍പകഞ്ചേരിയില്‍ ലീഗ് ഗുണ്ടായിസം; എസ് വൈ എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Posted on: May 20, 2016 10:20 pm | Last updated: May 21, 2016 at 12:05 pm

MURDERതിരൂര്‍: മുസ്‌ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ എസ് വൈ എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വളവന്നൂര്‍ സര്‍ക്കിളിലെ ചെറവണ്ണൂര്‍ പി കെ പാറ യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റ് വരമ്പനാല അമ്പലത്തിങ്ങല്‍ ഹംസക്കുട്ടി എന്ന കുഞ്ഞാപ്പ (48) ആണ് മരിച്ചത്. തിരൂര്‍ മണ്ഡലത്തില്‍ വിജയിച്ചതിന്റെ ആഹഌദപ്രകടനത്തിനിടെ ലീഗുകാര്‍ ഹംസക്കുട്ടിയുടെ വീട് ആക്രമിക്കുകയും പുറത്തുവന്ന ഹംസക്കുട്ടിക്ക് നേരെ ഗുണ്ട് എറിയുകയുമായിരുന്നു. കെെയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ഇതിനിടെ കുഴഞ്ഞുവീണ ഹംസക്കുട്ടി പിന്നീട് ആശുപത്രിയിൽ മരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.

ഇന്നലെയും ഹംസക്കുട്ടിയുടെ വീടിന് നേരെ ലീഗ് ഗുണ്ടകള്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്‍പകഞ്ചേരി പോലീസ് സ്‌റ്റേഷന്‍ വളഞ്ഞിരിക്കുകയാണ്. പ്രതികളെ കുറിച്ച് പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. മയ്യിത്ത് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.