പിണറായിയില്‍ സിപിഎം ആഹ്ലാദപ്രകടനത്തിന് നേരെ ബോംബേറ്: ഒരാള്‍ മരിച്ചു

Posted on: May 19, 2016 5:39 pm | Last updated: May 19, 2016 at 5:39 pm

കണ്ണൂര്‍: കണ്ണൂരിലെ പിണറായിയില്‍ ആഹ്ലാദ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കു നേര്‍ക്കുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. ബോംബേറില്‍ നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. വാഹനത്തില്‍ പ്രകടനം നടത്തിയവര്‍ക്കു നേര്‍ക്കാണ് ബോംബേറുണ്്ടായത്. ജില്ലയില്‍ സിപിഎം നേടിയ വലിയ വിജയത്തിലുണ്ടായ പ്രകോപനമാണ് ആക്രമണത്തിനു പിന്നിലെന്നാണു കരുതപ്പെടുന്നത്.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്്ടായിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും ഹോര്‍ഡിംഗുകളും നശിപ്പിച്ചതും സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചു.