ഒമാനില്‍ ഉയര്‍ന്ന തസ്തികകളില്‍ സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം

Posted on: May 18, 2016 3:09 pm | Last updated: May 18, 2016 at 3:09 pm

മസ്‌കത്ത്:ഉയര്‍ന്ന തസ്തികകളില്‍ സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം. മജ്‌ലിസ് ശൂറ ഇത് സംബന്ധനമായ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടത്തി. നാല് മാസം നീണ്ട പഠനത്തിന് ശേഷമാണ് ഈ നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. ഉയര്‍ന്ന ചുമതലകളിലേക്ക് കൂടുതല്‍ ഒമാനികളെ നിയോഗിക്കണമെന്നാണ് മജ്‌ലിസ് അല്‍ ഷൂരയുടെ നിര്‍ദേശം. മജ്‌ലിസ് ശൂറ മാനവവിഭവശേഷി സമിതിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. നേരത്തെ മാനേജ്‌മെന്റ് തസ്തികകളില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളെ നിയമിക്കുന്നത് അടക്കുമുള്ള വിഷയങ്ങളില്‍ ഈ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഇടപെടാന്‍ സാധിക്കുമെന്നും ഇത് സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുമെന്നുമാണ് അധികൃതര്‍ കരുതുന്നത്. മറ്റു മേഖലകളിലെയും സ്വദേശിവത്കരണ പുരോഗതി കഴിഞ്ഞ ദിവസങ്ങളില്‍ ശൂറ ചര്‍ച്ച ചെയ്തിരുന്നു.