വെള്ളാപ്പള്ളി ഈഴവ സമുദായത്തിന് അപമാനമാനമാണെന്ന് എംഎം മണി

Posted on: May 17, 2016 7:00 pm | Last updated: May 18, 2016 at 10:00 am
SHARE

mm mani with vellappalliഇടുക്കി: തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ വെള്ളാപ്പള്ളിക്ക് മറുപടി കൊടുത്ത് എംഎം മണി. ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് ഇങ്ങനെയൊക്കെ പറയുന്ന വെള്ളാപ്പള്ളി ഈഴവ സമുദായത്തിന് തന്നെ അപമാനമാണെന്നും വായക്ക് തോന്നുന്നത് കോതയ്ക്ക് പാട്ടാക്കുകയാണെന്നും മണി പറഞ്ഞു.

ഉടുമ്പഞ്ചോലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മണിയെ വെള്ളാപ്പള്ളി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതിന് മറുപടി കൊടുക്കാന്‍ മണി തയ്യാറായിരുന്നില്ല. വെള്ളാപ്പള്ളി തനിക്കെതിരെ പറഞ്ഞത് തനിക്ക് ഗുണമാകുകയേ ഉള്ളൂ എന്നും വെള്ളാപ്പള്ളിക്ക് മറുപടി കൊടുക്കാതിരുന്നത് അന്തസ്സിന് നിരക്കാഞ്ഞിട്ടാണെന്നും പീരുമേട്ടില്‍ ബിജിമോള്‍ക്കെതിരെ എന്താണ് പറഞ്ഞതെന്നും ചോദിച്ചു.