ബംഗാളില്‍ മമത ബാനര്‍ജി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍

Posted on: May 16, 2016 7:44 pm | Last updated: May 17, 2016 at 10:00 am

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. എബിപി നടത്തിയ എക്‌സിറ്റ് പോളിലാണ് മമതയുടെ തൃണമൂല്‍ 178 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇടത്- കോണ്‍ഗ്രസ് സഖ്യം 110 സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. അസമില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോളും പ്രവചിച്ചു.