സംസ്ഥാനത്ത് ഇടതു തരംഗം:വി.എസ്

Posted on: May 16, 2016 11:16 am | Last updated: May 16, 2016 at 11:16 am

പാലക്കാട്: സംസ്ഥാനത്ത് ഇടതു തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വോട്ടെടുപ്പ് ദിവസത്തെ മഴ ശുഭ സൂചനയാണ്. എല്‍ഡിഎഫിന് അനുകൂല അന്തരീക്ഷമാണുള്ളത്. കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഡ്ഢിത്തം പറയുകയാണ്. അത് തന്നെ ആവര്‍ത്തിച്ച് പറയുകയാണെന്നും മലമ്പുഴയിലെ വിവിധ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷം വിഎസ് പറഞ്ഞു.