വോട്ട് ചെയ്യുന്നത് ഇങ്ങനെ

Posted on: May 16, 2016 3:55 am | Last updated: May 16, 2016 at 7:57 pm

•ബൂത്തില്‍ ഒന്നാം പോളിംഗ് ഓഫീസര്‍ തി രിച്ചറിയല്‍ രേഖകള്‍ പരിശോധിക്കും
•രണ്ടാം പോളിംഗ് ഓഫീസര്‍ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും
•ക്രമനമ്പര്‍ രേഖപ്പെടുത്തിയ ശേഷം
സ്ലിപ്പ് നല്‍കും
•വോട്ടേഴ്‌സ് സ്ലിപ്പുമായി പ്രിസൈഡിങ് ഓഫീസറുടെ അടുത്തേക്ക്. മഷി പുരട്ടിയതു പരിശോധിച്ച ശേഷം കണ്‍ട്രോള്‍ യൂനിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ അനുവദിക്കും.
•വോട്ടിംഗ് യന്ത്രത്തിലെ ബള്‍ബ് പച്ചനിറത്തില്‍ പ്രകാശിക്കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തണം
•പച്ച ബള്‍ബ് അണഞ്ഞ് ചുവന്ന ബള്‍ബ് കത്തും. ബീപ് ശബ്ദവും കേള്‍ക്കും.