തൃശൂരില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു

Posted on: May 14, 2016 3:11 pm | Last updated: May 14, 2016 at 3:11 pm

തൃശൂര്‍: കോടന്നൂര്‍ പള്ളിപ്പുറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളിപ്പുറം കാട്ടുങ്ങല്‍ ഭാസ്‌കരന്റെ മകന്‍ ബാബു (42) ആണ് മരിച്ചത്.

രാവിലെ എട്ടരയോടെ കോടന്നൂര്‍ പള്ളിപ്പുറം പപ്പട കമ്പനി ബസ് സ്റ്റോപ്പിനു സമീപമുള്ള വളവിലാണ് അപകടം. തൃശൂരില്‍ നിന്നും തൃപ്രയാറിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും, അന്യസംസ്ഥാന തൊഴിലാളികളെ കയറ്റി കോടന്നൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്. ഓടിയെത്തിയ നാട്ടുകാര്‍ തകര്‍ന്ന ഓട്ടോയില്‍ നിന്നും ഡ്രൈവറെ പുറത്തെടുത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് നിസാര പരിക്കേറ്റു.