Connect with us

Wayanad

മാനന്തവാടിയിലും കല്‍പ്പറ്റയിലും കോണ്‍ഗ്രസ്- എല്‍ ഡി എഫ് പരസ്പര ധാരണയിലെന്ന് ബി ജെ പി

Published

|

Last Updated

മാനന്തവാടി: ജില്ലയില്‍ മാനന്തവാടിയിലും കല്‍പ്പറ്റയിലും കോണ്‍ഗ്രസും എല്‍.ഡി.എഫും പരസ്പര ധാരണയിലെത്തിയതായി ബി.ജെ.പി. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മാനന്തവാടിയില്‍ എല്‍.ഡി.എഫ്. വോട്ടുകള്‍ ജയലക്ഷ്മിക്ക് നല്‍കി വിജയിപ്പിക്കാനും ഇതിനുപകരം കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി സി.കെ. ശശീന്ദ്രന് നല്‍കാനുമാണ് ധാരണ. ഇതേതുടര്‍ന്ന് മാനന്തവാടിയില്‍ ബി.ജെ.പി, യു.ഡി.എഫ്. ധാരണയെന്ന പേരില്‍ ആരോപണവുമായി ഡി.വൈ.എഫ്.ഐ. രംഗത്ത് വന്നത്.
കണ്ണൂര്‍ ജില്ലയില്‍പെട്ട ചില ബൂത്തുകള്‍ 2011ല്‍ പിന്‍വലിച്ചതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകുറയാനിടയാക്കിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12000-ത്തിലധികം വോട്ടുകള്‍ ബി.ജെ.പി. നേടിയിട്ടുണ്ട്. ബി.ജെ.പി. മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി തന്നെയാണ് അതുകൊണ്ട് വോട്ടുകുറയുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് വര്‍ഷങ്ങളോളം ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചയാളാണ്.
വാര്‍ഡ് മെമ്പറായതോടെയാണ് സംഘടനാ പ്രവര്‍ത്തനം നിര്‍ത്തി സി.പി.എമ്മില്‍ ചേര്‍ന്നതെന്നും ചോദ്യത്തിന് ഉത്തരമായി നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ നിയോജക മണ്ഡലം ഭാരവാഹികളായ കണ്ണന്‍ കണിയാരം, വിജയന്‍ കൂവണ, ജി.കെ. മാധവന്‍, അഡ്വ. രഞ്ജിത്ത്, സത്താര്‍ എന്നിവര്‍ പങ്കെടുത്തു.

Latest