മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Posted on: May 13, 2016 7:35 pm | Last updated: May 13, 2016 at 7:35 pm

തിരുവനന്തപുരം: പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെബി ഗണേഷ് കുമാറിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് മോഹന്‍ലാല്‍ തന്റെ ലഫ്റ്റ്‌നന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാലിനെതിരെ നടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പരാതി.

ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കേന്ദ്രസേനയുടെ ചട്ടങ്ങളും നിയമങ്ങളും മോഹന്‍ലാല്‍ ലംഘിച്ചതായി കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു