ഇഫ്താര്‍ ടെന്‍ഡുകള്‍ ഒരുങ്ങുന്നു

Posted on: May 11, 2016 6:45 pm | Last updated: May 11, 2016 at 6:45 pm
മയ്‌സലൂണില്‍ അബുബക്കര്‍ സിദ്ദീഖ് ജുമുഅ മസ്ജിദിന്റെ ചാരത്തൊരുക്കിയ ഇഫ്താര്‍ ടെന്‍ഡ്
മയ്‌സലൂണില്‍ അബുബക്കര്‍ സിദ്ദീഖ് ജുമുഅ മസ്ജിദിന്റെ ചാരത്തൊരുക്കിയ ഇഫ്താര്‍ ടെന്‍ഡ്

ഷാര്‍ജ: മയ്‌സലൂണില്‍ അബുബക്കര്‍ സിദ്ദീഖ് ജുമുഅ മസ്ജിദ് ചാരത്ത് 1,000ത്തോളം പേര്‍ക്ക് ഒരേ സമയം നോമ്പ് തുറക്കാന്‍ ഉതകുന്ന ഇഫ്താര്‍ ടെന്‍ഡ് ഒരുങ്ങി. റമസാന്‍ അടുക്കുന്നതോടെ ഇനിയും ധാരാളം ടെന്‍ഡുകള്‍ വിവിധ മേഖലകളില്‍ അടുത്ത ദിവസങ്ങളിലായി ഉയരും. കടുത്ത ചൂടില്‍ ശീതീകരിച്ച ടെന്‍ഡുകള്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വസമാകും. വിവിധ രാജ്യക്കാരായ പ്രവാസികള്‍ ഒരുമിച്ചു കൂടുന്ന ഒരു ഉത്തമ മുഹൂര്‍ത്തമാണ് ഇഫ്താര്‍ സമയം. അവര്‍ക്ക് രുചികരമായ ബിരിയാണിയും അലീസയും യഥേഷ്ടം ഇവിടെ നിന്നും കിട്ടുന്നതുകൊണ്ട് മിക്കവരും പള്ളികളിലെ ഇഫ്താര്‍ ടെന്‍ഡുകള്‍ ആശ്രയിക്കും.