നിതാഖാത്ത് പരിഷ്‌കാരണം: പ്രവാസി കുടുംബങ്ങളുടെ ആശങ്ക പരിഹരിയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണം

Posted on: May 10, 2016 10:23 pm | Last updated: May 10, 2016 at 10:23 pm
navayugam
നവയുഗം കുടുംബവേദി പുതിയ ഭാരവാഹികളും കേന്ദ്രകമ്മിറ്റി അംഗങ്ങളും

ദമ്മാം: സൗദി അറേബ്യയില്‍ പ്രവാസീ കുടുംബങ്ങള്‍ക്ക് ആശങ്കയുടെ സമയമാണിപ്പോള്‍. കൂടുതല്‍ മേഖലകളിലേയ്ക്ക് പുതിയ നിതാഖാത്ത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോഴും, സാമ്പത്തിക പ്രതിസന്ധി പല കമ്പനികളെയും ബാധിച്ച് ജോലി സ്ഥിരത ഉറപ്പല്ലാതെയാകുകയും ചെയ്യുമ്പോള്‍, പ്രവാസി കുടുംബങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിയ്ക്കാനും, പ്രവാസി പുനരധിവാസം മെച്ചമായ രീതിയില്‍ നടപ്പാക്കാനും കേന്ദ്രകേരള സര്‍ക്കാരുകള്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളേണ്ട സമയമാണ് ഇത്. ഇതിനായി ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിയ്ക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌കാരികവേദി കുടുംബവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

നവയുഗം കുടുംബവേദിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന നവയുഗം കുടുംബവേദി കേന്ദ്രസമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി, യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

നവയുഗം കുടുംബവേദി കണ്‍വീനര്‍ ആയി ദാസന്‍ രാഘവന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഷാജി അടൂര്‍, മോഹന്‍ദാസ്, മിനി ഷാജി, ശരണ്യ ഷിബു, സുജമോള്‍ റോയ്, എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. പ്രതിഭ പ്രിജി, മീനു അരുണ്‍, സുമി ശ്രീലാല്‍, അന്‍വര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങള്‍.