സ്വര്‍ണം പൂശിയ കാര്‍ താരമായി

Posted on: May 10, 2016 8:21 pm | Last updated: May 10, 2016 at 8:21 pm

gold carദുബൈ: ദുബൈ രാജ്യാന്തര പ്രദര്‍ശന സമ്മേളന കേന്ദ്രത്തില്‍ ഓട്ടോമെക്കാനിക്ക യില്‍ 10 ലക്ഷം ഡോളര്‍ വിലവരുന്ന സ്വര്‍ണം പൂശിയ കാര്‍ പ്രദര്‍ശനത്തിന്. സ്വര്‍ണം പൂശിയ നിസാന്‍ ആര്‍35 ജിടി-ആര്‍ കാറാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഓട്ടോമെക്കാനിക്ക ഓട്ടോമോട്ടീവ് പാട്‌സ് എക്‌സ്ബിഷനില്‍ താരമായി മാറിയിരിക്കുന്നത്. 3.8 ലിറ്റര്‍ വി 6 ഇരട്ട ടര്‍ബോ 545 എച്ച് പി എഞ്ചിനാണ് സ്‌പോട്‌സ് ഇനത്തില്‍പെട്ട ഈ കാറിനുള്ളത്.
എയ്‌റോഡൈനാമിക് സവിശേഷതയോടു കൂടിയതുമാണ് ഈ കാര്‍. ജപ്പാനിലെ താകാഹികോ, ആര്‍ടിസ് എന്നീ കമ്പനികളുടെ സംയുക്ത നിര്‍മാണമാണ് സ്വര്‍ണം പൂശിയ കാര്‍. ഉയര്‍ന്ന കാര്യക്ഷമതയുള്ള കാറാണിതെന്ന് കാര്‍ പ്രദര്‍ശകരായ വളോറാഡോ എക്കൗണ്ട് എക്‌സിക്യൂട്ടീവ് കാസൂയു ഹുറൂഷോ പറഞ്ഞു. ജര്‍മനി, ഇറ്റലി എന്നിവിടങ്ങളിലും കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാറിനെക്കുറിച്ച് കേട്ടറിഞ്ഞ് നൂറു കണക്കിനാളുകളാണ് പ്രദര്‍ശന ഇടത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.