വിഎസ് ശിവകുമാറിനെതിരെ അവഹേളനം: ബിജു രമേശിനെതിരെ നടപടിക്ക് ശുപാര്‍ശ

Posted on: May 8, 2016 12:40 pm | Last updated: May 8, 2016 at 12:40 pm

biju ramesh2തിരുവനന്തപുരം: എതിര്‍ സ്ഥാനാര്‍ഥി വിഎസ് ശിവകുമാറിനെതിരെ അവഹേളനപരമായ പരാമര്‍ശം നടത്തിയ ബിജു രമേശിനെതിരെ കളക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. ബിജു രമേശ് രേഖാമൂലം നല്‍കിയ വിശദീകരണങ്ങള്‍ കളക്ടര്‍ തള്ളി. ശിവകുമാറിന്റെ വാദങ്ങള്‍ കളക്ടര്‍ അംഗീകരിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ വിശദീകരണങ്ങള്‍ കേട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കും. ശിവകുമാറിന്റെ വ്യക്തിജീവിതത്തെ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു ബിജു രമേശിന്റെ പ്രസ്താവന. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ താന്‍ ആവര്‍ത്തിക മാത്രമാണ് ചെയ്തതെന്നായിരുന്നു ബിജു രമേശിന്റെ വാദം.