സ്ത്രീപീഡന നിയമമില്ലായിരുന്നെങ്കില്‍ ബിജിമോളെ അടിച്ചു കൊട്ടയില്‍ കയറ്റുമായിരുന്നു: വെള്ളാപ്പള്ളി

Posted on: May 7, 2016 8:10 pm | Last updated: May 8, 2016 at 12:24 pm
SHARE

vellappalliകോട്ടയം: പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. മുണ്ടക്കയത്ത് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് വെള്ളാപ്പള്ളി ബിജിമോള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ബിജിമോള്‍ തറയിലും തറയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ഈഴവ സമുദായത്തെ എതിര്‍ക്കുന്ന ബിജിമോള്‍ക്ക് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കും. തനിക്കെതിരെ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ബിജിമോള്‍ വീടു വീടാന്തരം കയറി പ്രചരിപ്പിക്കുകയാണ്. ബിജി മോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീ പീഡന വിരുദ്ധ നിയമം നിലവില്‍ ഇല്ലെങ്കില്‍ ആരെങ്കിലും അവളെ അടിച്ച് കൊട്ടയില്‍ കയറ്റുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.