Connect with us

Kerala

ജിഷ വധം: പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വനിതാ കമ്മീഷന്‍

Published

|

Last Updated

കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വനിതാ കമ്മീഷന്‍. ജിഷയുടെ സഹോദരി ദീപയുടെ മൊഴിയെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ കെസി റോസക്കുട്ടി പറഞ്ഞു. വിവരങ്ങള്‍ പോലീസിന് കൈമാറുമെന്നും അവര്‍ പറഞ്ഞു.

അന്വേഷണം ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിലേക്ക് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ദീപ പിതാവ് പാപ്പുവിനൊപ്പം താമസിച്ചിരുന്ന കാലത്ത് ഇയാള്‍ നിത്യ സന്ദര്‍ശകനായിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദീപയുടെ കോള്‍ ലിസ്റ്റും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി ജിഷക്കും വീട്ടുകാര്‍ക്കും പരിചിതനായതിനാല്‍ വീട്ടില്‍ കയറ്റിയിരുത്തിയതാകാമെന്ന് പോലീസ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

അതിനിടെ ഡിജിപി സെന്‍കുമാര്‍ ഫോറന്‍സിക് വിദഗ്ധനും മുന്‍ വകുപ്പ് മേധാവിയുമായിരുന്ന ഡോ. ബി ഉമാദത്തനുമായി കൂടിക്കാഴ്ച്ച നടത്തി. കൊച്ചിയിലെ ഉമാദത്തന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇരുവരും വിശദമായി വിശകലനം ചെയ്തു. ഫോറന്‍സിക് തെളിവുകളെ കുറിച്ചും സംസാരിച്ചു. ഈ കേസിലെ മുഴുവന്‍ ഫോറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം രേഖകളും ഡിജിപിയുടെ കൈവശമുണ്ടായിരുന്നു. കൂടിക്കാഴ്ച്ച രണ്ടുമണിക്കൂറോളം നീണ്ടുനിന്നു.

Latest